അമിത വില ഈടാക്കുന്നുവെന്ന പരാതി കോഴിക്കടകളില്‍ ഭക്ഷ്യപൊതു വിതരണ വകുപ്പ് പരിശോധന നടത്തി; 135 രൂപയ്ക്ക് വാങ്ങുന്ന കോഴിക്ക് തൃക്കരിപ്പൂരില്‍ 170 രൂപ ഇടാക്കുന്നതായി കണ്ടെത്തി. Newsofkeralam
കാസർക്കോട് : കോഴിക്കടകളില്‍ അമിത വില ഈടാക്കുന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തൃക്കരിപ്പൂര്‍, പടന്ന, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 135 രൂപയ്ക്ക് വാങ്ങുന്ന കോഴിക്ക് തൃക്കരിപ്പൂരില്‍ 170 രൂപ ഇടാക്കുന്നതായി കണ്ടെത്തി. പടന്നയില്‍ 160 രൂപയും കാഞ്ഞങ്ങാട് 155 മുതല്‍ 160 രൂപവരെയുമാണ് ഈടാക്കുന്നത്. ഹോസ്ദുര്‍ഗ്ഗ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സെയ്ഫുദീന്‍, പി.കെ.ശശികുമാര്‍, വി.ഹരിദാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.


Comments