പണം വച്ചു ചീട്ടു കളിച്ച 14 അംഗ സംഘം നാലേ കാൽ ലക്ഷത്തിലേറെ രൂപയുമായി പിടിയിൽ. Newsofkeralam






വയനാട് : പണം വച്ചു ചീട്ടു കളിച്ച 14 അംഗ സംഘം പിടിയിൽ. മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയിൽ നിന്നാണ് മീനങ്ങാടി പോലീസ് ഇവരെ പിടി കൂടിയത്. സംഘത്തിൽ പനമരം കൈപ്പാട്ടു കുന്ന് ഞാറക്കാട്ട് വീട്ടിൽ സന്തോഷ്‌ (40), ചൂതുപാറ വട്ടിണിയിൽ വീട്ടിൽ സിനീഷ് (40), തൊവരിമല തുളുനാടൻ വീട്ടിൽ ശറഫുദ്ധീൻ (41), ബത്തേരി കുപ്പാടി പുഞ്ചയിൽ വീട്ടിൽ സുനിൽ (32), കാരച്ചാൽ വടക്കുമ്പുറത്തു വീട്ടിൽ ഏലിയാസ് (52), പേരാമ്പ്ര കുമ്മനാട്ടുകണ്ടി വീട്ടിൽ ഇബ്രാഹിം (63), പടിഞ്ഞാറത്തറ കുഴിക്കണ്ടത്തിൽ ഷിബു (40), ഇരുളം മേത്തുരുത്തിൽ അജീഷ് (36), തൊണ്ടർനാട് പുന്നോത്തു വീട്ടിൽ ഷംസീർ (38), അമ്പലവയൽ വികാസ് കോളനി കളനൂർ വീട്ടിൽ രമേശൻ (43), കമ്പളക്കാട് പള്ളിമുക്ക് നെല്ലോളി വീട്ടിൽ സലിം(47), മൂലങ്കാവ് തൊട്ടുച്ചാലിൽ വീട്ടിൽ അരുൺ (33), തരുവണ നടുവിൽ വീട്ടിൽ വിജേഷ് (38), കാര്യമ്പാടി വലിയപുരക്കൽ വീട്ടിൽ പ്രജീഷ് (37) എന്നിവരാണുണ്ടായിരുന്നത് . ഇവരിൽ നിന്നും 432710 ( നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി എഴുന്നൂറ്റി പത്ത്) രൂപ പിടിച്ചെടുത്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആദ്യമായാണ് ചീട്ടുകളിസംഘത്തിൽ നിന്നും ഇത്രയും വലിയ തുക വയനാട് ജില്ലയിൽ പിടി കൂടുന്നത്. മീനങ്ങാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ 
റസാഖ്, രതീഷ്, ചന്ദ്രൻ സിവിൽ പോലീസ് ഓഫീസർമാരായ ഖാലിദ് ͫ, സുമേഷ്, വിൽസൺ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.