2000 രൂപ മാറ്റിനൽകാം എന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. Newsofkeralam








പാലക്കാട് : കസബ പോലീസ് നടത്തിയ പരിശോധനയിൽ തമിഴ്നാട് ഒട്ടംചത്രം സ്വദേശി ശരവണ വേലൻ ആണ് പിടിയിലായത്. 2011 ബാച്ച് എസ്.ഐ ആയി തമിഴ്നാട് ജോലിയിൽ പ്രവേശിച്ചു. 2 വർഷത്തിന് ശേഷം വിജിലൻസ് പിടികൂടി ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.എസ്.ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് 100 കോടി 2000 രൂപയുടെ കറൻസി ഉണ്ടെന്ന് പറഞ്ഞ് പകരം 500 രൂപയുടെ നോട്ട് കൊണ്ടുവരുന്ന ആളെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. തിരുപ്പൂർ, കോയമ്പത്തൂർ കേന്ദ്രീകരിച്ച് 2000 മാറ്റി പകരം 500 രൂപ നൽകാമെന്നും കമ്മീഷൻ നൽകാമെന്നും വാഗ്ദാനം ചെയ്ത് നിരവധി സംഘം നിലവിലുണ്ട്. കസബ പോലീസിന് വിവരം ലഭിക്കുകയും കുറച്ച് ദിവസം വീക്ഷിച്ച് പിടികൂടുകയായിരിന്നു. കാറിന്റെ നമ്പർ പ്ലേറ്റിൽ പോലീസ് എന്നെഴുതുകയും തൊപ്പി കാണുന്ന വിധം വയ്ക്കുകയും ചെയ്താണ് പണം കൊണ്ടുവരുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ്, പാലക്കാട് ഡിവൈഎസ്പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ധേശ പ്രകാരം കസമ്പ ഇൻസ്പെക്ടർ എൻ. എസ് രാജീവ്, എസ് ഐ മാരായ രാജേഷ്, ഉദയകുമാർ, എസ്.സി.പി.ഒ മാരായ രാജീദ്‌ ,പ്രിൻസ്, ഷിജു, ജയപ്രകാശ്, ബബിത, ഹോംഗാർഡ് സുധീർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.