ബൈക്ക് കവർന്നു രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ. Newsofkeralam
കാസർക്കോട് : ബൈക്ക് കവർന്നു രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ. പെരിഞ്ഞനം മോട്ടോർ മെക്കാനിക്ക് തൃശൂർ സ്വദേശിയായ അശ്വിൻ (24) നെയാണ് പിടികൂടിയത്. മേല്പറമ്പ കളനാട് കട്ടക്കാലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച് കടന്ന തൃശൂർ സ്വദേശിയായ യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിന്തുടർന്ന് പിടികൂടി.കളനാട് ബേബി വില്ല ക്വാർട്ടേഴ്സിൽ താമസിച്ച് മാർബിൾ പണിയെടുക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ബ്രജ്രരാജ് എന്നയാളുടെ കെഎൽ 14 എക്സ് 9522 നമ്പർ ഹീറോ മോട്ടോർ സൈക്കിൾ ആണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്
മധ്യപ്രദേശുകാരനായ ബ്രജരാജ് കട്ടക്കാൽ എന്നയാളുടെ പരാതിയിൽ മേല്പറമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു വിവരം ഉടൻ തന്നെ വയർലെസ് മുഖാന്തിരം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ സിസിടിവികൾ പരിശോധിച്ചതിൽ കളവ് ചെയ്ത ബൈക്ക് ഒരു ചെറുപ്പക്കാരൻ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായി വിവരം കിട്ടി. വിവരമറിഞ്ഞ ഉടൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം പോലീസ് നടത്തിയ പരിശോധനയിൽ ബൈക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടതായി കണ്ടെത്തി. ഉടൻ തന്നെ കണ്ണൂർ കാസർക്കോട് ഭാഗത്തെ റെയിൽവേ പോലീസിനെ വിവിരം അറിയിക്കുകയും കണ്ണൂരിൽ വെച്ച് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മേല്പറമ്പ പോലീസ് സ്റ്റേഷനിലെത്തിച്ച് സി ഐ ടി ഉത്തംദാസ്, എസ്ഐ ശരത്, സോമൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ, ബേക്കൽ ഡിവൈഎസ്പി സുനിൽകുമാർ, മേല്പറമ്പ സിഐ ടി ഉത്തംദാസ്, ബേക്കൽ സിഐ വിപിൻ യു പി എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ ശരത് സോമൻ, സതീശൻ, അനുരൂപ്, പ്രദീഷ്കുമാർ, ജയരാജൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജു, നികേഷ്, അബൂബക്കർ, പ്രണവ് എന്നിവരും മേല്പറമ്പ ഹൊസ്ദുർഗ് ബേക്കൽ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് നടത്തിയ ഓപ്പറേഷനിൽ ആണ് മണിക്കൂറുകൾക്കകം ബൈക്ക് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടാനായത്. പ്രതിയെ പോലീസ് കസ്റ്റഡിൽ വാങ്ങി കൂടുതലായി ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Comments