പോലീസിനെ അക്രമിച്ച് കടന്ന് കളഞ്ഞ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി റിമാന്റ് ചെയ്തു. Newsofkeralam
എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ചിലവന്നൂർ കോർപ്പറേഷൻ കോളനിയിൽ താമസിച്ച് വന്നിരുന്ന കമ്മൽ ബെന്നി എന്ന് വിളിക്കുന്ന ആന്റണി ജോസഫിനെയാണ് എറണാകുളം ടൗൺ സൗത്ത് പോലീസ് ഇൻസ്പെക്ടർ ഫൈസൽ എം.എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. എളംകുളം ചിലവന്നൂർ കോർപ്പറേഷൻ കോളനിയിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന പ്രതി നിരന്തരം അടിപിടികളും മറ്റും നടത്തിയും മയക്കുമരുന്ന് ഉപയോഗവും വിൽപനയും മൂലം സമീപവാസികൾക്കും പൊതുജനങ്ങൾക്കും ഭീക്ഷണിയായിട്ടുളളയാളാണ്. കഴിഞ്ഞ മാസം അയൽവായിയായ യുവതിയെ രാത്രി പ്രതി അക്രമിക്കുകയും അശ്ലീല പ്രയോഗങ്ങളും മറ്റും ചെയ്ത് ശല്യം ചെയ്യുന്നതായി സ്റ്റേഷനിൽ ഫോൺ വരികയും തുടർന്ന് നൈറ്റ് പെട്രോളിങ്ങിൽ ഉണ്ടായിരുന്ന പോലീസുകാർ സ്ഥലത്തെത്തി പ്രതിയെ കീഴടക്കിയ സമയം പ്രതി കയ്യിൽ കിട്ടിയ ചില്ല് കഷ്ണം കൊണ്ട് പോലീസുകാരെ വീശി അക്രമിച്ച് പരിക്കേൽപ്പിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രതി കോർപ്പറേഷൻ കോളനിയിലെ വീട് വിട്ട്പോകുകയും ഫോൺ പോലും ഉപയോഗിക്കാത്ത പ്രതിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് പോലീസ് പ്രതിയുടെ മക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതിയുടെ വാഹനത്തിന്റെ വിവരങ്ങളും മറ്റ് താമസ സ്ഥലത്തിന്റെ വിവരങ്ങളും ശേഖരിച്ചതിൽ പ്രതി ചോറ്റാനിക്കര ഭാഗത്തുളളതായി വിവരം ലഭിക്കുകയും ഇന്നലെ പ്രതി ചോറ്റാനിക്കരയിലെ വാസസ്ഥലത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പാർട്ടി സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ കൂട്ടികൊണ്ട് വന്ന പ്രതിയെ തെളിവെടുപ്പും മറ്റും നടത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുളളതാണ്. പ്രതിക്കെതിരെ നിരവധി അടിപിടി കേസുകളും മയക്ക്മരുന്ന് കേസുകളും എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലും പരിസര സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുളളതാണ്. പ്രതി കഴിഞ്ഞ ഡിസംബറിൽ കുട്ടികൾക്ക് മയക്കുമരുന്നും മറ്റും നൽകിയതിന് എറണാകുളം ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിൽ കഴിഞ്ഞിരുന്നയാളാണ്.

Comments