മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. Newsofkeralam
കാസർക്കോട് : കാസർക്കോട് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ക്ലീൻ കാസർക്കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിവരുന്ന ശക്തമായ പരിശോധനയിലാണ് മൂന്നുപേർ പിടിയിലായത്. ചെങ്കള കല്ലക്കട്ട സ്വദേശി അബ്ദുൾ മുനവീർ (26), ബെള്ളൂർ നെട്ടണികെ സ്വദേശി ഉമറുൽ ഫാരൂഖ് (31), ചേരൻകൈ കടപ്പുറം സ്വദേശി മുഹമ്മദ് സുഹൈൽ (30), എന്നിവരാണ് 12 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
കാസർക്കോട് പോലീസ് എസ് ഐ കെ.വി ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ വിജയൻ, സി.പി.ഒമാരായ വേണുഗോപാൽ, ജെയിംസ് , സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരടങ്ങുന്ന ടീമാണ് പ്രതികളെ പിടികൂടിയത്.

Comments