സമൂഹമാദ്ധ്യമത്തിലൂടെ തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കണ്ണൂർ സ്വദേശി കോഴിക്കോട് പിടിയിൽ. Newsofkeralam



കോഴിക്കോട്: സമൂഹമാദ്ധ്യമത്തിലൂടെ തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. ദുബായില്‍ എഞ്ചിനീയറാണെന്ന വ്യാജേന മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് വിദേശ മൊബൈല്‍ നമ്പറില്‍ നിന്ന് വാട്സ്ആപ്പ് മുഖേനയും ഫോണ്‍ കോള്‍ വഴിയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും, ചില കേസുകളില്‍ കുടുങ്ങിയതിനാല്‍ അതില്‍ നിന്നും ഒഴിവാകുന്നതിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് കണ്ണൂർ സ്വദേശിയായ  മുഹമ്മദ് നംഷീർ അറസ്റ്റിലായത്. രണ്ടാം വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികളെ ലക്ഷ്യം വെക്കുന്ന പ്രതി ഇത്തരത്തില്‍ രണ്ടു വിവാഹങ്ങള്‍ കഴിച്ചതായും മറ്റു പലരുമായും ബദ്ധപ്പെട്ടു വന്നിരുന്നതായും കണ്ടു വരുന്നുണ്ട്. ബന്ധം സ്ഥാപിക്കുന്നവരുടെ വിലാസത്തിലുള്ള ഫോണ്‍ നമ്പറുകളും ബാങ്ക് എക്കൌണ്ടുകളും ദുരുപയോഗം ചെയ്ത് ആസൂത്രിതമായാണ് കുറ്റകൃത്യം ചെയ്ത് വരുന്നത്. പ്രതി പരിചയപ്പെടുന്ന യുവതികളുടെ മോശമായ വീഡിയോകളും ഫോട്ടോകളും വാട്സാപ്പ് വഴി ശേഖരിക്കുകയും ആയത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടുന്നത്.  
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്തും സംഘവും പരാതിക്കടിസ്ഥാനമായ മാട്രിമോണിയൽ സൈറ്റില്‍ നിന്നുള്ള വിവരങ്ങളും, ഫോണ്‍കോള്‍ രേഖകളും, വിവിധ സോഷ്യൽ മീഡിയ അക്കൌണ്ടുകളും പരിശോധിച്ചതില്‍ നിന്നും യുപിഐ അടക്കമുള്ള ഇടപാടുകൾ നടന്ന ബാങ്ക് അക്കൗണ്ടുകളുടെ ട്രാൻസാക്ഷൻ വിവരങ്ങൾ പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിവരങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദേശത്തുനിന്നും തിരികെ വന്ന് ബംഗളൂരുവിൽ പല സ്ഥലങ്ങളില്‍ വ്യാജ വിലാസത്തില്‍ താമസിച്ചു വരുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍മാരായ എ എസ് ഐ ജിതേഷ് കൊള്ളങ്ങോട്ട്‌, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മായ, രാജേഷ്‌ ചാലിക്കര, ഫെബിന്‍ കെ ആര്‍, എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.