ഓപ്പറേഷൻ ക്ലീൻ കണ്ണൂർ: കണ്ണൂരിൽ വീണ്ടും എംഡിഎംഎയുമായി രണ്ടു പേർ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ. Newsofkeralam
കണ്ണൂർ : ഓപ്പറേഷൻ ക്ലീൻ കണ്ണൂർ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ടു പേർ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായി. താവക്കര റെയിൽവേ അണ്ടർ ബ്രിഡ്ജിന്റെ സമീപം വെച്ച് വിൽപ്പന നടത്തുന്നതിനിടയിൽ 13.35 ഗ്രാം എംഡിഎംഎയുമായാണ് കണ്ണൂർ കടലായി കൂലിയിന്റവിട ഹൗസിൽ കെ. സമീർ (44), കാസർകോട് മഞ്ചേശ്വരം ഉദ്യവാർ സെറീന കോട്ടേജിൽ നസീർ (39) കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ പിഎ ബിനു മോഹന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സിഎച്ച് നസീബ്, മഹിജൻ, എ എസ് ഐ മാരായ അജയൻ, രഞ്ജിത്ത്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ്, മിഥുൻ സിവിൽ പോലീസ് ഓഫീസർ നാസർ, ശ്രീജേഷ്, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ വിനിൽ മോൻ എന്നീ പോലീസ് ഓഫീസർമാർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ കണ്ണൂരിന്റെ ഭാഗമായി മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേർന്ന് ശക്തമായ പരിശോധനകൾ നടത്തിവരുന്നുണ്ട്. ഇത്തരകാരെ കണ്ടെത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.

Comments