ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട; വാഹന പരിശോധനയിൽ ഹ്യൂണ്ടായ് കാറിൽ നിന്ന് പത്ത് ലക്ഷം രൂപയോളം വിലവരുന്ന 200 ഗ്രാം എം.ഡി.എം.എ പിടികൂടി, പിടിയിലായത് അന്യസംസ്ഥാനത്ത് നിന്ന് വൻ തോതിൽ മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്ക് രഹസ്യമായി കൊണ്ടുവന്നു വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി. Crime
ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഹ്യൂണ്ടായ് കാറിൽ നിന്ന് 200 ഗ്രാം എം.ഡി.എം.എ പിടികൂടി, കോഴിക്കോട് നരിക്കുനി സ്വദേശി വിനൂപിനെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്ന് പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്നതാണ്. അന്യസംസ്ഥാനത്ത് നിന്ന് വൻ തോതിൽ മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്ക് രഹസ്യമായി കൊണ്ടുവന്നു വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ വിനൂപ്. ഇയാൾ വാഹനം ഇടിപ്പിച്ചു വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. വ്യാവസായിക അളവിലുള്ള എം.ഡി.എം.എ പ്രതിയിൽ നിന്നും പിടികൂടിയിട്ടുള്ളതിനാൽ പരമാവധി 20 കൊല്ലം വരെ തടവും, 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. എക്സൈസ് ഇൻസ്‌പെക്ടർ ജിജിൽ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഏലിയാസ് പി വി, ജിനോഷ് പി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അർജുൻ എം, പ്രിൻസ് ടി ജെ, സനൂപ്, ചന്ദ്രൻ എ സി, സുരേഷ് വി. കെ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

Comments