ഓര്‍മ്മകളുടെ സുഗന്ധം പേറി 29 വര്‍ഷത്തിന് ശേഷം ആടിയും പാടിയും പഴയ കൗമാരക്കാരായി അവർ കലാലയത്തില്‍ ഒത്തുചേര്‍ന്നു. Kannur news madayi collage



കണ്ണൂർ : ഓര്‍മ്മകളുടെ സുഗന്ധം പേറി 29 വര്‍ഷത്തിന് ശേഷം അവർ കലാലയത്തില്‍ ഒത്തുചേര്‍ന്നു. കണ്ണൂർ മാടായി കോ-ഓപ്പ് ആര്‍ട്ട്സ് & സയന്‍സ് കോളേജില്‍ നിന്ന് 1992-94 കാലഘട്ടത്തില്‍ പ്രീഡിഗ്രി ആര്‍ട്ട്സ്, കൊമേഴ്സ് വിഷയങ്ങൾ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ 29 വര്‍ഷത്തിന് ശേഷം കോളേജില്‍ വീണ്ടും ഒരുമിച്ച് കൂടി ഓര്‍മ്മകളും അനുഭവങ്ങളും പങ്ക് വെച്ചു.
'ഓര്‍മ്മകള്‍ക്ക് എന്ത് സുഗന്ധം' എന്ന പേരില്‍ ഇന്നലെ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അന്‍പതോളം പേര്‍ പങ്കെടുത്തു. ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവര്‍ 29 വര്‍ഷത്തിന് ശേഷം ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ അപരിചിതത്വം മാറി പരസ്പരം പരിചയപ്പെട്ടും ആടിയും പാടിയും പഴയ കൗമാരക്കാരായി മാറി. അടുത്ത വര്‍ഷം വിപുലമായ രീതിയില്‍ സംഗമം സംഘടിപ്പിക്കുന്നതിനും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഉൾപ്പെടെ നടത്തുന്നതിനും തീരുമാനിച്ചു. ഇതിനായി 17 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംഗമത്തിന് പ്രഭുനാഥ് പി സി, ബി സി സമീര്‍, ഇ പി അബ്ദുള്ള, ശ്രീജിത്ത് സത്യ, യു മനോജ്, സീമ മാധവന്‍, സിന്ധു, ഉമേഷ്‌ പി, സത്യന്‍, ബാലമുരളികൃഷ്ണ എം എസ് തുടങ്ങിയവർ പങ്കെടുത്തു. 

ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.