വസ്തു അളന്നു തിട്ടപ്പെടുത്തി സ്കെച്ച് നൽകുന്നതിനായി ഇരുപതിനായിരം രൂപ കൈക്കൂലി: കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. Crime



 
കോഴിക്കോട് ജില്ല താമരശ്ശേരി താലൂക്ക് സര്‍വ്വേയറായ അബ്ദുള്‍ നസീര്‍.എം ആണ് 10,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്. കോഴിക്കോട് കൂടരങ്ങി സ്വദേശിയായ പരാതിക്കാരന്റെ പേരില്‍ കൂടരങ്ങി വില്ലേജിലുള്ള വസ്തുവില്‍ നിന്നും, കൂമ്പാറ-പുന്നക്കാട് റോഡ് വികസനത്തിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിന് ശേഷം അവശേഷിക്കുന്ന വസ്തു അളന്ന് തിട്ടപ്പെടുത്തി സ്‌കെച്ച് നല്‍കുന്നതിനായി ഇക്കഴിഞ്ഞ ഏപ്രില്‍ ആദ്യ ആഴ്ച കൂടരങ്ങി വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷ തുടര്‍ നടപടികള്‍ക്കായി താമരശ്ശേരി താലൂക്ക് സര്‍വ്വേയര്‍ക്ക് അയച്ച് കൊടുത്തിരുന്നു. ഈ അപേക്ഷയില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ താലൂക്ക് സര്‍വ്വേയറായ അബ്ദുള്‍ നസീറിനെ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സമീപിച്ചപ്പോള്‍ 10,000/- രൂപ കൈക്കൂലി ചോദിക്കുകയും ജൂണ്‍ 17-ാം തീയതി 10,000/- രൂപ G Pay വഴി അബ്ദുള്‍ നസീറിന് നല്‍കിയിട്ടും നടപടികള്‍ സ്വീകരിയ്ക്കാത്തതിനെ തുടര്‍ന്ന് പലവട്ടം പുരോഗതി അന്വേഷിച്ചപ്പോഴും പല കാരണങ്ങള്‍ പറഞ്ഞ് വസ്തു അളക്കുന്നത് നീട്ടിക്കൊണ്ട് പോകുകയായിരുന്നു. 
തുടര്‍ന്ന് ഇക്കഴിഞ്ഞ 19-ാം തീയതി അബ്ദുള്‍ നസീറിനെ സമീപിച്ച പരാതിക്കാരനോട് വസ്തു അളന്ന് സ്‌കെച്ച് നല്‍കുന്നതിന് വീണ്ടും 10000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് കോഴിക്കോട് വടക്കന്‍ മേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ കണ്ട് പരാതി പറയുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി താമരശ്ശേരി താലൂക്ക് ഓഫീസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 10,000/- രൂപ കൈക്കൂലി വാങ്ങി താലൂക്ക് തഹസീല്‍ദാര്‍ ഓഫീസിലേയ്ക്ക് കയറുന്ന സമയം വിജിലന്‍സ് സംഘം കൈയ്യോടെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. വിജിലന്‍സ് സംഘത്തില്‍ ഡി.വൈ.എസ്.പി സുനില്‍കുമാര്‍.ഇയെ കൂടാതെ പോലീസ് ഇന്‍സ്‌പെക്ടറായ മൃദുല്‍കുമാര്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീ. സുനില്‍, ശ്രീ.ഷാജി, ശ്രീ.ഹരീഷ് കുമാര്‍, രാധാകൃഷ്ണന്‍, സുജിത്ത് പോലീസ് ഉദ്ദ്യോഗസ്ഥരായ അനില്‍കുമാര്‍, ജയേഷ്, ഷൈജിത്ത് എന്നിവരും ഉണ്ടായിരുന്നു.  




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.