വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പരിചയപ്പെട്ട് ഇന്ത്യൻ വംശജനായ വിദേശ പൗരനെ വീടുകയറി അക്രമിച്ച് കവർച്ച നടത്തിയ സംഘാംഗങ്ങളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. Crime
കല്ലൂർ : കല്ലൂർ മാവിൻ ചുവട് മുസ്ലിം പള്ളിക്കു സമീപം താമസിച്ചിരുന്ന ഓസ്റ്റിൻ തോമസ് 65 വയസ്സ് എന്ന യൂഎസ് പൗരത്വമുള്ള ഇന്ത്യൻ വംശജനെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി അക്രമിച്ചും, ഭീഷണി പെടുത്തിയും മൊബൈൽ ഫോൺ, ടാബ്ലെറ്റ്, സ്വർണ്ണ മോതിരം , പണം എന്നിവ അപഹരിച്ച അഞ്ചംഗ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
1) ആഷിക്ക് 24 വയസ്, കുട്ടേ പറമ്പിൽ വീട് ചിറ്റിശ്ശേരി, 2)മിഥുൻ 24 വയസ്സ്, നെടുങ്കാട്ടിൽ H അഞ്ചാം കല്ല്, ചെവ്വൂർ, 3)സ്റ്റീ വോ 24 വയസ്, ആലുക്ക ഹൗസിൽ ചിറ്റിശ്ശേരി ദേശം, നെന്മണിക്കര, 4)ശരത്ത്, 24 വയസ്, വെളിയത്ത് വീട് , പാലയ്ക്കൽ, 5)കാർത്തിക് 18 വയസ്, കുഴുപ്പുള്ളി വീട്, ചിറ്റിശ്ശേരി എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീമതി.ഐശ്വര്യ ഡോങ്ങ്റേ IPS ന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി.എസ് സിനോജി ന്റെ നേതൃത്വത്തിൽ പുതുക്കാട് എസ്.എച്ച.ഒ യു.എച്ച് സുനിൽ ദാസും എസ് ഐ മാരായ സൂരജ് കെ എസ്സ്, സുധീഷ് , ലിജോ, സി.പി.ഒമാരായ ശ്രീജിത്ത്, ജറിൻ, അമൽ, കെ എ പി പി സി വിപിൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പരിചയപ്പെട്ട് ഇന്ത്യൻ വംശജനായ വിദേശ പൗരന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ കവര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് അയാൾ പോലീസിൽ പരാതിപെടുകയായിരുന്നു. മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . പോലീസ് അന്വേഷിച്ചു വരുമെന്ന് സംശയം തോന്നിയ പ്രതികൾ അന്യ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുവാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനുള്ളിലാണ് പിടിയിലായത് . പ്രതികൾ കവർച്ച ചെയ്ത മുതലുകൾ പോലീസ് പിടിച്ചെടുത്തു.

Comments