കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് പോലീസ് പിടികൂടി; ലഗേജിനുള്ളിൽ ഇൻസുലേഷൻ ടാപ്പ് പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. Kannur airport police gold
കണ്ണൂർ : ഷാർജയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രകാരനിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് പോലീസ് പിടികൂടി. കാസർകോട് തെക്കിൽ ബെണ്ടിച്ചാൽ പുത്തൂർ വീട്ടിൽ അഹമ്മദ് നിഷാദ് (33) ആണ് പിടിയിൽ ആയത്. എയർപോർട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ കയ്യിൽ കരുതിയ ലഗേജിനുള്ളിൽ ഇൻസുലേഷൻ ടാപ്പ് പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്ന സ്വർണം കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് 127.56 ഗ്രാം തൂക്കം വരും.ഇതിന് വിപണിയിൽ ഏകദേശം 5,82,056 രൂപ മൂല്യമുണ്ട് .തുടർന്ന് ഇയാളെ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു . കണ്ണൂർ സിറ്റി പോലീസ് മേധാവി അജിത് കുമാർ ഐ.പി.എസ് നേതൃത്വത്തിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ പ്രശാന്ത് കെ വി, എ എസ് ഐ മാരായ സന്ദീപ്, സുജീഷ്, എസ് സി പി ഒ മാരായ ശ്രിജിനേഷ്, ലിജിൻ, സി പി ഒ മാരായ റനീഷ്,മുഹമ്മദ് ഷമീർ എന്നിവരടങ്ങിയ പ്രത്യേക സ്‌ക്വാഡാണ് സ്വർണം പിടികൂടിയത്.

Comments