വീട്ടമ്മയെ ടൂ വീലറിൽ നിന്നും തള്ളിയിട്ട് മൊബൈൽ മോഷ്ടിച്ച പ്രതി മയ്യിൽ പോലീസിന്റെ പിടിയിൽ. Kannur mayyil police




കണ്ണൂർ : വീട്ടമ്മയെ ഇടിച്ച് വിഴ്ത്തി മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂർ മുണ്ടേരി ചാപ്പ കെ. പി ഹൗസിൽ അജ്നാസിനെ (21) യാണ് മയിൽ പോലീസ് പിടികൂടിയത്. മയ്യിൽ  -  കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ വെച്ച് വീട്ടമ്മ സഞ്ചരിക്കുന്ന ടൂ വീലർ തള്ളിയിട്ട് മൊബൈൽ മോഷ്ടിച്ച് പോയ പ്രതി മയ്യിൽ പോലിസിന്റെ പിടിയിലായി. ഈ മാസം 20നായിരുന്ന കേസിന് ആസ്പദമായ സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കുറ്റ്യാട്ടൂർ ഉരുവച്ചാലിലുള്ള വീടിനടുത്ത് എത്തിയസമയം പിറകിൽ വരികയായിരുന്ന ബൈക്കിൽ വന്ന പ്രതിയാണ്  സ്കൂട്ടി തള്ളിവിഴ്ത്തി വിട്ടമ്മയുടെ മൊബൈൽ മോഷ്ടിച്ച് കൊണ്ട് പോയത്..പോലിസിൽ വിവരമറിയിച്ചതിനെതുടർന്ന് മയ്യിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണo നടത്തുകയുമായിരുന്നു. മയ്യിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി. പി സുമേഷിന്റെ മേൽനോട്ടത്തിൽ എസ്.ഐ പ്രശോഭ്, രജീവ്,എ.എസ്.ഐ മനു,സി.പി.ഒമാരായ ശ്രീജിത്ത്, വിനീത്, അരുൺ. പ്രദീഷ്  എന്നിവരടങ്ങിയ അന്വേഷണസംഘം സംഭവസ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച 16 ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അനേഷണത്തിലാണ് പ്രതി പിടിയിലായത്.  ഇയാളുടെ ബൈക്കിൽ വന്ന്  മൊബൈൽ കവർന്നെടുത്തത് എന്ന് കണ്ടെത്തുകയും പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റ സമ്മതം നടത്തുകയും ചെയ്തു.
- ന്യൂസ് ഓഫ് കേരളം.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.