കണ്ണൂർ കോർപ്പറേഷൻ ആറ്റടപ്പ ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. Kannur news







കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ ആറ്റടപ്പ ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആറ്റടപ്പ ഡയാലിസിസ് സെന്‍ററിന്‍റെ പ്രവര്‍ത്തനം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഡയാലിസിസ് ചെയ്യുന്നതിനായി 6 ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. അതില്‍ 5 എണ്ണം ഒരേ സമയം പ്രവര്‍ത്തിപ്പിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഒരെണ്ണം മാറ്റിവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഒരു ഷിഫ്റ്റായി മാത്രമാണ് പ്രവര്‍ത്തിക്കുക.
ഡയാലിസിസ് സെന്‍ററിന്‍റെ നടത്തിപ്പിനായി ഈ സാമ്പത്തിക വര്‍ഷം 40 ലക്ഷം രൂപ കോർപറേഷൻ തനത് ഫണ്ടില്‍ നിന്ന് വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ 13 ലക്ഷം രൂപ മരുന്നുകൾക്കായും ചെലവഴിച്ചിട്ടുണ്ട്. മെഡിക്കല്‍ ഓഫീസറും 2 ടെക്നീഷ്യന്‍മാരുമുള്‍പ്പെടെ ഏഴോളം ജീവനക്കാരെ കോർപറേഷൻ നിയമിച്ചിട്ടുണ്ട്.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അടുത്ത് തന്നെ അപേക്ഷ ക്ഷണിക്കുന്നതായിരിക്കും. കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, പി ഷമീമ ടീച്ചര്‍, കൗണ്‍സിലര്‍മാരായ വി ബാലകൃഷ്ണന്‍, കെ പ്രദീപന്‍, പി വി കൃഷ്ണകുമാർ, ബിജോയ് തയ്യിൽ, പ്രകാശൻ പയ്യനാടൻ, കെ വി സവിത, കെ എൻ മിനി, ബീവി പി പി, ഡി എം ഒ ഡോ.ജീജ എം പി, എൻ എച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അനില്‍ കുമാര്‍ ടി കെ, മെഡിക്കല്‍ ഓഫീസര്‍ ഡോ.മറീന മാത്യു ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.