നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. Mattanur police
കണ്ണൂർ : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂർ നെല്ലൂന്നി പഴശ്ശി മേനപ്രത്ത് ഹൗസിൽ എം.വി വൈശാഖി (31) നെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടർ ഇയാൾക്കെതിരെ കാപ്പ ചുമത്തി ഉത്തരവ് ഇറക്കിയിരുന്നു. ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇയാൾക്കെതിരെ അഞ്ചോളാം കേസുകൾ ഉണ്ട്.

Comments