വക്കം പുരുഷോത്തമൻ : കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍, കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി, ആരെയും കൂസാത്ത ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃക : വി.ഡി സതീശൻ. News






തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും മന്ത്രിയുമായ വക്കം പുരുഷോത്തമന് അന്ത്യാജലി അർപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍. കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരിയാണ് വക്കം പുരുഷോത്തമൻ എന്ന് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും : 

കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍... കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി... വ്യക്തതയും കണിശതയുമുള്ള നിലപാടുകള്‍... 
ആരെയും കൂസാത്ത ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ്. 

വക്കത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്. വക്കം സ്പീക്കറായിരിക്കവെയാണ് ഞാന്‍ ആദ്യം നിയമസഭയിലെത്തുന്നത്. സഭയിലെ പിന്‍ബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു... ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു... തിരുത്തേണ്ടിടത്ത് തിരുത്തി... 
വക്കത്തിന് പ്രണാമം..






ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.