അവധി'ക്ക് നാളെ അവധി; എല്ലാവരും ഗോ ടു യുവർ ക്ളാസസ്സ്, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണ്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളിൽ പോയി തിരികെ വരണം : കോഴിക്കോട് ജില്ലാ കളക്ടർ. News





കോഴിക്കോട്: കനത്ത മഴയെ തുടർന്ന് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ അവധിയില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിനമാണെന്നും എല്ലാവരും സുരക്ഷിതമായി വിദ്യാലയങ്ങളിൽ പോയി തിരികെ വരണമെന്നും കലക്ടറുടെ പോസ്റ്റിൽ പറയുന്നു.
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണ്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളിൽ പോയി തിരികെ വരണം. 

എല്ലാ സ്കൂൾ ഹെഡ് മാസ്റ്റർമാർ, പിടിഎ അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ കുട്ടികൾക്ക് സുരക്ഷിതമായി സ്‌കൂളിൽ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണം. രക്ഷിതാക്കളും അദ്ധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകൾ കുട്ടികളെ പറഞ്ഞു മനസിലാക്കണം, കുറച്ചു ദിവസത്തിന് ശേഷമാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത് എന്നത് കൊണ്ട് തന്നെ സ്കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അദ്ധ്യാപനം ആരംഭിക്കാൻ. പ്രിയപ്പെട്ട വിദ്യാർഥികൾ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അധികാരികളുടെയും നിർദേശങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ജാഗ്രതയോടെ ഉള്ള പെരുമാറ്റം അപകടങ്ങളെ ഒഴിവാക്കും, അപ്പൊ എല്ലാവരും ഗോ ടു യുവർ ക്ളാസസ്സ് !!



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.