കുവൈത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി സ്പെയിനിൽ നിര്യാതനായി.
കണ്ണൂർ : കോയ്യോട് സ്വദേശി കെ.പി മുസ്തഫ (57) സ്പെയിനിൽ വെച്ച് നിര്യാതനായി. കുവൈത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഔദ്യോഗികാവശ്യാർത്ഥം സ്പെയിനിൽ എത്തിയതായിരുന്നു. ഭാര്യ : എടക്കാട് ഏഴര ചെറിയ നാലകത്ത് നസീമ. മുഹമ്മദിന്റെയും ആസ്യ ഉമ്മയുടെയും മകനാണ്. മക്കൾ: മുഹ്സിന, മഹ്സൂമ, മുബശ്ശിറ, ഇസ്മാഈൽ. മരുമക്കൾ: സി.കെ റാഷിദ്, ശാക്കിർ ചാല, റംഷിദ് തലശ്ശേരി. സഹോദരങ്ങൾ: ഫൗസിയ, സാജിദ, റഷീദ, ഷഫീദ.

Comments