യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് 18 വർഷം കഠിന തടവും പിഴയും. News



അമ്പലവയൽ (വയനാട്): യുവാവിനെ വാഹനമിടിപ്പിച്ച് തെറിപ്പിച്ച് ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 18 വർഷം കഠിന തടവും 1.60,000 രൂപ പിഴയും. ആനപ്പാറ, വാളയൂർ വീട്ടിൽ വി.എസ്. ആൽബിനെയാണ് ബഹു : ജില്ലാ സെഷൻസ് ജഡ്ജ് ജോൺസൺ ജോൺ ശിക്ഷിച്ചത്. 2018 മാർച്ച് മാസം 15 ന് രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട നെന്മേനി അംശം കുറുക്കൻകുന്ന് എന്ന സ്ഥലത്ത് വെച്ചാണ് മുൻവൈരാഗ്യത്താൽ അതുൽ എന്നയാളെ ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യട്ടറുമായ എം.കെ ജയ പ്രമോദ് ഹാജരായി. അന്നത്തെ ബത്തേരി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എം.ഡി. സുനിൽ ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.