ബസിൽ കടത്തുകയായിരുന്ന 80 കുപ്പിമാഹി മദ്യവുമായി ഒഡീഷ സ്വദേശി ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായി. Crime
കണ്ണൂർ : 80 കുപ്പി 24 ലിറ്റർ മാഹി മദ്യവുമായി ഒഡീഷ സ്വദേശി എക്സൈസിന്റെ പിടിയിൽ.
ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ കെ അഹമ്മദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സ്വകാര്യ ബസിൽ നിന്നും 80 കുപ്പി 24 ലിറ്റർ മാഹി മദ്യവുമായി ഒഡീഷ കട്ടക് ജില്ലയിൽ
ബഡാംബ താലൂക്കിൽ അബിമാനപൂർ ഉജാല ഗോപിനാഥപൂർ അപാർട്ടി സ്വയിൻ (30) നെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു. എക്സൈസ് സംഘത്തിൽ സി.ഇ.ഒ മാരായ മധു ടി വി സനേഷ് പി വി എന്നിവരും ഉണ്ടായിരുന്നു.

Comments