വീട്ടിൽ കയറി അക്രമം : രണ്ടു പേരെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു. Edakkad police
കണ്ണൂർ : വീട്ടിൽ കയറി അക്രമം
രണ്ടു പേർ അറസ്റ്റിൽ. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കടമ്പൂർ ഹൈസ്കൂളിന് സമീപം പുത്തൻ വീട്ടിൽ സജിത്തിനും ഭാര്യക്ക് നേരെ വീട് കയറി അതിക്രമിച്ചതായി പരാതി. മുഴപ്പിലങ്ങാട് സുമേഷ് കണ്ടം കുനിയിൽ, മുഴപ്പിലങ്ങാട് കുളം ബസാറിൽ നന്ദകിഷോർ നന്ദനന്ദനം എന്നിവരെയാണ് പോലീസ് പിടികൂടി റിമാൻഡ് ചെയ്തത്. അക്രമത്തിൻ വീടിൻ്റെ ജനൽ ചില്ലുകൾ, വീട്ടുപകരണങൾ എന്നിവ തകർന്നതായും പരാതിയുണ്ട്. എടക്കാട് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്യാടൻ്റെ നേത്വത്തിലുള്ള പോലീസ് സംഘം മമ്മാക്കുന്ന് പ്രദേശത്തെ കണ്ടൽ കാടുകളിൽ ഒളിച്ചിരുന്ന പ്രതികളെയാണ് സാഹസികമായി ചൊവ്വാഴ്ച പിടികൂടിയത്.ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മുൻ വൈരാഗ്യം ആണ് സംഭവത്തിന് കാരണം. പ്രതികളെ തലശേരി സി ജെ എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എടക്കാട് മുഴപ്പിലങ്ങാട് ഭാഗത്ത് സാമൂഹ്യ വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി യുണ്ടാകുമെന്ന് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്യാടൻ അറിയിച്ചു. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ എൻ.ഡി.പി.എസ് അടക്കം 12 ഓളം കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് 15 പേർ അറസ്റ്റിലായിട്ടുണ്ട്.

Comments