കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിൽ പാലിയേറ്റീവ് ഒ പി - ഐ പി വാർഡ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ : കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിൽ പാലിയേറ്റീവ് ഒ പി - ഐ പി വാർഡ് ഉദ്ഘാടനം ചെയ്തു. 40 ബെഡുകളോട് കൂടിയ പാലിയേറ്റീവ് ഒ പി - ഐ പി വാർഡിന്റെ ഉദ്ഘാടനം ഡോ . സുരേഷ് കുമാർ നിർവഹിച്ചു. ഡോ. സാജിദ് ഒമർ അധ്യക്ഷത വഹിച്ചു. ഡോ വിദ്യാധര റാവു, നാരായണൻ പുതുകൂടി,, സുനിൽ മാങ്ങാട്ടിടം, രാജീവൻ ടി പി, ജമീൽ അഞ്ചരക്കണ്ടി, മഹമൂദ് മൂര്യാട്, എ കെ സുരേന്ദ്രൻ, ഡോ.ഷാഹുൽ ഹമീദ്, സക്കീർ മൗവഞ്ചേരി, സി എച്ച് അഷ്‌റഫ്, ഡോ. ബിഥുൻ ബാലൻ തുടങ്ങിയവർ സംസാരിച്ചു. ലെഫ്. കേണൽ ലീലാമ്മ കെ ജെ സ്വാഗതവും അബ്ദുള്ള കുട്ടി വായാട് നന്ദിയും പറഞ്ഞു. കുമാരി ദേവാംഗനയുടെ പ്രാർത്ഥന ഗാനത്തോടെ പരിപാടി ആരംഭിച്ചു റോഷിനി ഖാലിദ്, അബ്‌ദുറഹ്‌മാൻ കോളത്തായി. പ്രകാശൻ അമ്മ പാലിയേറ്റിവ് കെയർ, റഷീദ് മിനാർ പാലിയേറ്റിവ് കെയർ, അയൂബ് ഹാജി ചക്കരക്കൽ, കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയുടെ കീഴിൽ ഉള്ള വിവിധ കോളേജ് പ്രിൻസിപ്പളുമാർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു ലതീഷ്, ശമൽ വി വി, അനശ്വര, അനഘ, നഫീസത്ത്, ഫാദിൽ, ചൈതന്യ എന്നിവർ നേതൃത്വം നൽകി. കണ്ണൂരിൽ ആദ്യമായി ആണ് സ്പെഷ്യലിറ്റിയോട് കൂടിയുള്ള ഫിസിയോതെറാപ്പി,സൈക്കോളിജിസ്റ്റ് , പെയിൻ സ്പെഷ്യലിസ്റ്റോട് കൂടിയ സമഗ്ര സംവിധാനത്തോടെ 40 ൽ പരം ബെഡ്കളോടെ കിടപ്പ് രോഗികൾക്കും മറ്റുമുള്ള ഒ പി / ഐ പി സംവിധാനം നിലവിൽ വന്നത് പാലിയേറ്റിവ് രംഗത്തുള്ളവർക്കും കിടപ്പ് രോഗികൾക്കും വളരെ അധികം ആശ്വാസം നൽകുന്നതാണ്.

Comments