ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാമെന്ന നടപടിക്രമങ്ങൾ വ്യക്തമാക്കി പോലീസ്; എല്ലാതരം പിഴകളും ഇതു വഴിതന്നെ അടക്കുവാന്‍ സാധിക്കും.. News



ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാമെന്ന നടപടിക്രമങ്ങൾ വ്യക്തമാക്കി പോലീസ്. ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീൻ വഴി അടയ്ക്കുവാൻ സാധിക്കും. ഇതിനായി ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കാം.എല്ലാതരം പിഴകളും ഇതു വഴിതന്നെ അടക്കുവാന്‍ സാധിക്കുമെന്നും പോലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

 കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  :

ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാം ?

ഗതാഗത നിയമങ്ങള്‍ ലംഘിച്ചാൽ  
പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള 
ഇ-പോസ് മെഷീന്‍ വഴി അടയ്ക്കുവാന്‍ സാധിക്കും. 
ഇതിനായി ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കാം. 
എല്ലാതരം പിഴകളും ഇതു വഴിതന്നെ അടക്കുവാന്‍ സാധിക്കും.

എം പരിവാഹൻ പോർട്ടൽ വഴിയും മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും പിഴ ഒടുക്കാവുന്നതാണ്.
ഇ-ചലാൻ പേയ്മെന്റ് ലിങ്ക് (https://echallan.parivahan.gov.in/index/
തുറന്ന ശേഷം ചലാൻ സ്റ്റാറ്റസ് പരിശോധിക്കാം.

ചലാൻ സ്റ്റാറ്റസ് പരിശോധിക്കാനായി മൂന്ന് ഓപ്‌ഷനുകളാണ് ഉള്ളത്. 
ചലാൻ നമ്പർ,
വാഹന രജിസ്ട്രേഷൻ നമ്പർ,
ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ വഴിയാണ് പരിശോധിക്കാൻ കഴിയുക.

ചലാൻ മനസിലാക്കിക്കഴിഞ്ഞാൽ വെബ്സൈറ്റ് പേയ്‌മെന്റ് ഓപ്‌ഷനും ചലാൻ വിവരങ്ങളും താഴെ ലിസ്റ്റ് ചെയ്യും. 

Pay Now” എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് പേയ്മെന്റ് നടത്താവുന്നതാണ്.
ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഇ-ചലാൻ അടയ്ക്കാം. 
മുൻപ് നടത്തിയ പേയ്‌മെന്റുകൾ പരിശോധിക്കാനും സാധിക്കും. 
മൊബൈൽ ആപ്പിലും ചെല്ലാൻ പേയ്മെന്റ് സംവിധാനം ഇതേ തരത്തിൽ ഉപയോഗിക്കാം.

ഇ-കോർട്ടിലേയ്ക്ക് കൈമാറ്റം ചെയ്ത കേസുകളിൽ പിഴ അടയ്ക്കുന്നത് എങ്ങനെയെന്ന വിവരങ്ങൾ രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കാം.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.