പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കളം തെളിഞ്ഞു, മത്സരിക്കാൻ ഏഴുപേർ; ചിഹ്നമായി. News


 കോട്ടയം : പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.
അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), ലിജിൻ ലാൽ (ഭാരതീയ ജനതാ പാർട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), പി.കെ. ദേവദാസ് (സ്വതന്ത്രൻ), ഷാജി(സ്വതന്ത്രൻ), സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംത്ത് ഉള്ളത്. നാല് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് അവരുടെ ചിഹ്നവും മൂന്നുസ്വതന്ത്ര സ്ഥാനാർഥികൾക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നൽകിയിരിക്കുന്നത്.
സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും
1 അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ
2 ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), - ചുറ്റിക, അരിവാൾ, നക്ഷത്രം
3 ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര
4 ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല്
5 പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർഥി )- ചക്ക
6 ഷാജി(സ്വതന്ത്രസ്ഥാനാർഥി)- ബാറ്ററി ടോർച്ച്
7 സന്തോഷ് പുളിക്കൽ (സ്വതന്ത്ര സ്ഥാനാർഥി) -ഓട്ടോറിക്ഷ



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.