കണ്ണൂർ മണലിൽ മുൻ ഭാര്യയുടെ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു വീടാക്രമിച്ച കേസിൽ പ്രതികളയും വാഹനവും ആയുധങ്ങളും കണ്ണൂർ ടൗൺ പോലീസ് പിടികൂടി. News





കണ്ണൂർ : വീട് ആക്രമിച്ച് യുവാവിനെയും മാതാവിനെയും വധിക്കാൻ ശ്രമം നാലു പേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് തെക്കെകുന്നുമ്പ്രം സ്വദേശികളായ ലക്ഷ്മി നിലയത്തിൽ വി.ഷൽമേഷ് (32), ശ്രുതിയിൽ എൻ.കെ.രാജേന്ദ്രൻ (50), പി.ശ്രീകുമാർ (36), തലക്കുളത്ത് ഹൗസിൽ രാധാകൃഷ്ണൻ (53) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ .ബിനു മോഹൻ്റെ നേതൃത്വത്തിൽ എസ്.ഐ.സി.എച്ച്.നസീബ്, എസ്.ഐ. സവ്യസാക്ഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, ബിനോയ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രിയിലാണ് സംഭവം. മുൻ വിരോധം വെച്ച് നിരവധി കേസിലെ പ്രതിയായ ചാലാട് മണലിലെ ജാനകി നിവാസിൽ കെ. നിഖിലിനെ (33)യാണ് സംഘം വടിവാൾകൊണ്ട് ആക്രമിച്ചത്. തടയാൻ ശ്രമിച്ച മാതാവ് അംബിക (63) യെയും സംഘം ആക്രമിച്ചു കാറിലെത്തിയ നാലംഗ സംഘം വടിവാൾകൊണ്ട് വീടിൻ്റെ ആറ് ജനലുകൾ തകർത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് വടിവാളും കത്തിയും അക്രമികൾ എത്തിയ കെ.എൽ.13.എ.വി. 9487 നമ്പർ ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.