ട്രെയിനിനു നേരെ വിവിധ സ്ഥലങ്ങളിൽ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി പോലീസ്; ട്രെയിനുകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു നിരീക്ഷണം ശക്‌തമാക്കുമെന്നും പോലീസ്. News
കാസർക്കോട് : ട്രെയിനിനു നേരെ കല്ലേറ്. ശക്തമായ നടപടിയുമായി പോലീസ്. ട്രെയിനിനു നേരെ വിവിധ സ്ഥലങ്ങളിൽ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി പോലീസ് രംഗത്തെത്തിയത്. ഇന്ന് രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിൽ റെയിൽവേ ട്രാക്കിന്നു സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അമ്പതോളം പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണ്. 10 വർഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം ആണ് ഹോസ്ദുർഗ് പോലീസ് കേസ് എടുത്തിരിക്കുന്നത്.റയിൽവേ ട്രാക്കു കേന്ദ്രികരിച്ച് രഹസ്യ നിരീക്ഷണം നടത്താൻ ആളുകളെയും സി.സി.ടി.വി ക്യാമറയും ഏർപ്പാട് ചെയ്തിട്ടുണ്ട്. റെയിൽവേ ട്രാക്കിന് സമീപം ഉള്ള വീടുകളിൽ കേന്ദ്രീകരിച്ചു പോലീസ് ഉദ്യോഗസ്ഥർ രഹസ്യ നിരീക്ഷണം നടത്തും. ട്രെയിനുകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു നിരീക്ഷണം ശക്‌തമാക്കുമെന്നും പോലീസ് അറിയിച്ചു.

Comments