ഉത്രാടപ്പാച്ചിൽ അടങ്ങും മുമ്പേ മേയരുടെ നേതൃത്വത്തിൽ നഗര ശുചീകരണം. News





കണ്ണൂർ : തിരുവോണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറേ ദിവസങ്ങളായി തെരുവു കച്ചവടത്തിന്റെ തിരക്കിലമർന്ന സ്റ്റേഡിയവും പരിസരവും രാത്രിയിൽ തന്നെ മേയറുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ശുചീകരിച്ചു.
പൂക്കച്ചവടം ഉൾപ്പെടെയുള്ള തെരുവ് കച്ചവടക്കാർ കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തിയ കച്ചവടത്തിന്റെ ഭാഗമായി അവശേഷിപ്പിച്ച മാലിന്യങ്ങൾ രാത്രി 9 മണിയോടെ ആരംഭിച്ചു രണ്ട് മണിക്കൂറിൽ അധികം നീണ്ട പ്രവർത്തനത്തിലൂടെ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ശുചീകരിച്ചത്.
ശുചീകരണ പ്രവർത്തനങ്ങൾക്ക് മേയർ അഡ്വ. ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ്, കൗൺസിലർമാരായ മുസ്‌ലിഹ് മഠത്തിൽ, കുക്കിരി രാജേഷ്, ടി രവീന്ദ്രൻ, കെ പി റാഷിദ്, എ ഉമൈബ,ക്ലീൻ സിറ്റി മാനേജർ പി പി ബൈജു, എച്ച്.ഐമാരായ കെ ബിന്ദു, അനീഷ്, സുധീർ ബാബു, ഉദയകുമാർ, സന്തോഷ്കുമാർ, മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകി.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.