പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. Puthupally election
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസും കേന്ദ്രസേനയും ചേർന്ന് സംയുക്തമായി റൂട്ട് മാർച്ച് നടത്തി. കേന്ദ്രസേന ഉൾപ്പെടെ അഞ്ച് പ്ലാറ്റൂണുകളായി നൂറോളം പോലീസ് ഉദ്യോഗസ്ഥർ റൂട്ട് മാർച്ചിൽ പങ്കെടുത്തു. വൈകിട്ട് മണർകാടും, പാമ്പാടിയിലുമായാണ് റൂട്ട് മാർച്ച് നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും റൂട്ട് മാർച്ച് ഉണ്ടായിരിക്കുന്നതാണ്.





Comments