കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനിൽ; തുടർച്ചയായ അവധി കാരണം വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്. News
കോഴിക്കോട്: കോഴിക്കോട്
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 2023 മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനിലൂടെ നടത്തണമെന്ന് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി. തുടർച്ചയായ അവധി കാരണം വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.
ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Comments