തൃശൂരിൽ ട്രെയിനിൽ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് റെയിൽവേ സ്നിഫർ ഡോഗിന്റെ സഹായത്തോടെ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി; സ്നിഫർ ഡോഗ് റോക്കിയാണ് ഒറ്റ നോട്ടത്തിൽ ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കൊണ്ടുവന്ന കഞ്ചാവ് മണത്ത് കണ്ട് പിടിച്ചത്. news




തൃശൂർ: തൃശൂരിൽ ട്രെയിനിൽ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് റെയിൽവേ സ്നിഫർ ഡോഗിന്റെ സഹായത്തോടെ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ബംഗാൾ മൂഷിദബാദ് സ്വദേശികളും കേരളത്തിൽ നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുമായ ഷെരീഫുൾ എസ്കെ, തജറുദ്ദീൻ എസ്കെ, ഹസിബിൾ എസ്കെ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിൽ എക്സൈസ് സ്‌ക്വാഡ് പാർട്ടിയും റെയിൽവേ സംരക്ഷണ സേനയും പരിശോധനയിൽ പങ്കെടുത്തു. സ്നിഫർ ഡോഗ് റോക്കിയാണ് ഒറ്റ നോട്ടത്തിൽ ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കൊണ്ടുവന്ന കഞ്ചാവ് മണത്ത് കണ്ട് പിടിച്ചത്.
ഷാലിമാർ എക്സ്പ്രസ് തൃശൂരിൽ എത്തിയപ്പോൾ പ്രതികൾ മൂന്ന് പേരും ഇറങ്ങി. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ഇറങ്ങിയ രണ്ടുപേർ തിരികെ ചാടി കയറുന്നത് കണ്ട് സംശയം തോന്നിയ സംയുക്ത പരിശോധനാ സംഘം മൂന്നാമനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് ഉണ്ടെന്ന് സൂചന ലഭിച്ചത് അതോടെ ഉദ്യോഗസ്ഥരും ട്രെയിനിൽ കയറി. ആലുവയിൽ എത്തിയപ്പോൾ മറ്റ് രണ്ട് പേരെയും കൂടി പിടികൂടി തൃശൂരിൽ എത്തിച്ചു. എക്സൈസ് സംഘത്തിൽ. എക്സൈസ് ഇൻസ്‌പെക്ടർ എൻ സുദർശന കുമാർ, റെയിൽവേ ക്രൈം ഇന്റലിജിൻസ് എ എസ് ഐ ഫിലിപ്പ് ജോൺ, ആർപിഎഫ് എ എസ് ഐ അനിൽ കുമാർ, എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ സോണി കെ ദേവസ്സി, മനോജ് കുമാർ എം എം, ഷാജി കെ വി,സിവിൽ എക്സൈസ് ഓഫീസർമാരായ ഷനുജ്‌ ടി എസ്, സനീഷ് കുമാർ ടി എസ്, നൂർജ കെ എച്ച്.റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരായ ടി ഡി വിജോയ്, ഡോഗ് ട്രൈനർ കലൈ സെൽവം എന്നിവരും ഉണ്ടായിരുന്നു.


Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.