പോക്സോ കേസിൽ 40 വർഷത്തെ കഠിന തടവും 35000 രൂപ പിഴയും. News



കൽപ്പറ്റ: പോക്സോ കേസിൽ വയോധികന് 40 വർഷത്തെ കഠിന തടവും 35000 രൂപ പിഴയും.
പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടൻ വീട്ടിൽ മൊയ്തുട്ടി(60) എന്നയാൾക്കെതിരെയാണ് ബഹു. ജില്ലാ അഡിഷണൽ സെഷൻസ് കോടതി സ്പെഷ്യൽ ജഡ്‌ജ്‌ വി. അനസ് ശിക്ഷ വിധിച്ചത്.  
പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന 2020 ൽ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. സമാനമായി 2020 ൽ തന്നെ മറ്റു രണ്ടു കേസുകൾക്കൂടി പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ യും ഇപ്പോൾ വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി യുമായ എൻ. ഓ സിബി, സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി. ഷമീർ, സിവിൽ പോലീസ് ഓഫീസർ ജംഷീർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.ജി. മോഹൻദാസ് ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സീനിയർ സിവിൽ പോലീസ്  ഓഫീസറായ സീനത്ത് ഉണ്ടായിരുന്നു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.