കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ 4.918 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. 30 September 2023






കാസർക്കോട് : കാസർക്കോട് സ്‌പെഷ്യൽ സ്‌ക്വാഡ് കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ 4.918 ഗ്രാം എം.ഡി.എം.എ പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. കോയിപ്പാടി സ്വദേശി രൂപേഷ് എസ് ആണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതി എം.ഡി.എം.എ കടത്തിക്കൊണ്ട് വന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അഷ്റഫ് സി കെ, മുരളി കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് സി, സതീശൻ കെ, നസറുദ്ദിൻ എ കെ, സോനു സെബാസ്റ്റ്യൻ, സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ പ്രിഷി പി എസ് എന്നിവർ ഉണ്ടായിരുന്നു.

 

'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ ഇനി വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം ചാനലിൽ അംഗമാകൂ... https://whatsapp.com/channel/0029VaADMJUL2ATselGYlC0H

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.