റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി. news
കണ്ണൂർ: റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി.
കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വേ വകുപ്പിലെ അശാസ്ത്രിയമായ പരിഷ്കരണ നടപടികളിലും ഫീൽഡ് ജീവനക്കാരെ ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി ഔട്ടേൺ നൽകി പീടിപ്പിക്കുന്ന ഡിപ്പാർട്ട്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചും കൊണ്ട് റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ..കെ.രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ കെ.വി മഹേഷ് അധ്യക്ഷത വഹിച്ചു , സംസ്ഥാന സെക്രട്ടറി എം പി ഷനിജ്, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർമാരായ കെ.ടി ജയപ്രകാശ്, ജോയ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.സത്യൻ സ്വാഗതവും ട്രഷറർ വി.ആർ സുധീർ കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ അസീംബു , എൻ.കെ രത്നേഷ്, കെ.മനോജ് കുമാർ, ഷാജൻ അബ്രഹാം, റിയാസ്, ഷാജി കെ.വി എന്നിവർ നേതൃത്വം നൽകി.


Comments