കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത ഇളക്കിവിട്ട് നേട്ടം കൊയ്യുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത കൊണ്ട് എന്തൊക്കെ കളിക്കാമോ അതൊക്കെ കളിക്കുന്നുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി. News





കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത ഇളക്കിവിട്ട് നേട്ടം കൊയ്യുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന വി.പി മഹമൂദ് ഹാജി എന്നിവരുടെ അനുസ്മരണ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത കൊണ്ട് എന്തൊക്കെ കളിക്കാമോ അതൊക്കെ കളിക്കുന്നുണ്ട്. വര്‍ഗീയത കൊണ്ട് നേട്ടം കൊയ്യാന്‍ എളുപ്പമാണ്. ചെറിയ രാഷ്ട്രീയ ലക്ഷ്യത്തിനും അധികാരത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത ഇളക്കിവിട്ട് മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ്. അതിന്റെ വിഷമം നമ്മള്‍ അനുഭവിക്കുമ്പോഴാണ് കേരളത്തിലെ ദുര്‍ഭരണം ജനത്തിന് ഇരുട്ടടിയാകുന്നത്. തുടര്‍ഭരണം സര്‍ക്കാരിനെ ദുഷിപ്പിച്ചു. സൗമ്യത കൊണ്ടും മതേതരശൈലി കൊണ്ടു കേരളീയ സമൂഹത്തില്‍ പ്രകാശം പരത്തിയവരാണ് സി.എച്ചും അബ്ദുല്‍ ഖാദര്‍ മൗലവിയും വി.പി മഹമ്മൂദ് ഹാജിയും, അധ:സ്ഥിതിക ജനവിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടി അവർ പോരാടി. അവരുടെ പോരാട്ടം നിഷ്കാമമായിരുന്നു, കർമ്മ പഥങ്ങളിൽ ജീവിതം പോരാട്ടമാക്കി പ്രതിസന്ധി ഘട്ടങ്ങളിൽ അവർ നെഞ്ചുറപ്പോടെ നയിച്ചു. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം ചേലേരി അധ്യക്ഷനായി ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു. എസ്. ടി. യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം സി.എച്ച് മുഹമ്മദ് കോയ അനുസ്മരണവും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി മൗലവി, മഹമൂദ് ഹാജി അംനുസ്മരണ പ്രഭാഷണവും നടത്തി. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ.കെ.എ. ലത്തീഫ്, അഡ്വ. എസ് മുഹമ്മദ്, വി.പി വമ്പൻ, കെപി താഹിർ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കെ വി മുഹമ്മദലി ഹാജി, ടി എ തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ. എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ്, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സികെ നജാഫ്, നസീർ പുറത്തീൽ, ഒ.കെ. ജാസിർ, കെ പി മൂസ ഹാജി, പി പി മഹമൂദ് പ്രസംഗിച്ചു.



Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.