കണ്ണൂർ കാടാച്ചിറയിൽ വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. News
കണ്ണൂർ: കാടാച്ചിറയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. കമ്പിൽ മണ്ഡപത്തിന് സമീപത്തെ വിഷ്ണു (18) ആണ് മരിച്ചത്. എൽഐസി എജൻ്റായ അരക്കൻ പ്രകാശൻ്റെയും ഷജിനയുടെയും മകനാണ്. അനാമിക സഹോദരിയാണ്.
ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കാടാച്ചിറ ഹൈസ്കൂളിന് മുൻവശത്ത് വച്ചായിരുന്നു അപകടം. അമ്പലത്തിൽ പോയ വിഷ്ണുവിൻ്റെ ബുള്ളറ്റ് ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

Comments