ബദിയഡുക്ക പള്ളത്തടുക്കയിൽ ഓട്ടോറിക്ഷ സ്‌കൂൾ ബസിലിടിച്ച് അഞ്ചു പേർ മരണമടഞ്ഞ സംഭവം ദുഃഖകരം: മരണമടഞ്ഞവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി.




ബദിയഡുക്ക പള്ളത്തടുക്കയിൽ ഓട്ടോറിക്ഷ സ്‌കൂൾ ബസിലിടിച്ച് അഞ്ചു പേർ മരണമടഞ്ഞ സംഭവം ദുഃഖകരം: മരണമടഞ്ഞവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി.

ബദിയഡുക്ക അപകട മരണം; മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന സന്ദേശം : 

കാസർക്കോട്: ബദിയഡുക്ക പള്ളത്തടുക്കയിൽ ഓട്ടോറിക്ഷ സ്‌കൂൾ ബസിലിടിച്ച് അഞ്ചു പേർ മരണമടഞ്ഞ സംഭവം ദുഃഖകരമാണ്.
മരണമടഞ്ഞവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഒരേ കുടുംബത്തിലെ നാല് സ്ത്രീകൾ അപകടത്തിൽ മരണപ്പെട്ടു. അവർ സഞ്ചരിച്ച ഓട്ടോ റിക്ഷയാണ് ബദിയടുക്കയിലെ പള്ളത്തടുക്കയിൽ അപകടത്തിൽപ്പെട്ടത്. റിക്ഷാ ഡ്രൈവർക്കും ജീവഹാനി സംഭവിച്ചു. എല്ലാവരും മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ കടവത്ത് മൊഗർ സ്വദേശികളാണ്.
--

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.