കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം: സൗഹൃദ ഫുട്ബോൾ, വോളിബാൾ മത്സരങ്ങൾ സംഘടിപ്പിച്ചു. News




കണ്ണൂർ: സെപ്റ്റംബർ 25, 26 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ നാൽപ്പത്തി മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം
വിവിധ ടീമുകളെ പങ്കെടുപ്പിച്ച് 
സൗഹൃദ ഫുട്ബോൾ, വോളിബാൾ മത്സരം സംഘടിപ്പിച്ചു. കണ്ണൂർ പോലീസ് ടർഫിൽ നടന്ന ഫുട്ബോൾ മത്സരം മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബിനീഷ് കിരൺ ഉദ്ഘാടനം ചെയ്തു. കണ്ണൂർ പ്രെസ്സ് ക്ലബ്‌,എക്സൈസ്, സിറ്റി പോലീസ്, ജയിൽ, കെ ഏ പി IV ബറ്റാലിയൻ, കണ്ണൂർ ബാർ അസോസിയേഷൻ, ഫോറെസ്റ്റ്, ഫയർ ഫോഴ്സ്, നേഴ്സ്സസ് അസോസിയേഷൻ എന്നീ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സിറ്റി പോലീസ്, എക്സൈസ് ടീമുകൾ ഫൈനലിലെത്തുകയും സിറ്റി പോലീസ് ജേതാ ക്കളാവുകയും ചെയ്തു.
കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ നടന്ന വോളീബോൾ മത്സരം മുൻ ഇന്ത്യൻ വോളീ ബാല്യം താരം മനു ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ പ്രെസ്സ് ക്ലബ്‌, എക്സൈസ് ടീമുകൾ ഫൈനലിൽ എത്തുകയും കണ്ണൂർ പ്രെസ്സ് ക്ലബ് ടീം ജേതാക്കളാവുകയും ചെയ്തു. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.രാഗേഷ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പ്രെസ്സ് ക്ലബ് സെക്രട്ടറി വിജേഷ്, അനുബന്ധ പരിപാടി കൺവീനർ അഷ്‌റഫ്‌ മലപ്പട്ടം, ജനറൽ കൺവീനർ സന്തോഷ്‌ കെ, വർക്കിംഗ്‌ കൺവീനർ രാജേഷ് കെ, സുരേഷ് ബാബു എം. ബി , ഷാജി വി വി, പ്രനിൽ കുമാർ, ഗണേഷ് ബാബു, നസീർ ബി, സുകേഷ് കുമാർ വി സി എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.