കണ്ണൂർ നാറാത്ത് വീട്ടുപറമ്പിൽ നിർത്തിയിട്ട ട്രാവലർ കാണാതായ സംഭവം : പേരാമ്പ്രയിൽ എടവരാട് ചേനായിൽനിന്നും കണ്ടെത്തി പോലീസ്.




കണ്ണൂർ : നാറാത്ത് നിന്ന്‌ കാണാതായ ട്രാവലർ വണ്ടി പേരാമ്പ്രയിൽ എടവരാട് ചേനായിൽ പോലീസ് കണ്ടെത്തി. രണ്ടുമാസം മുമ്പാണ് മയ്യിൽ നാറാത്ത് ശ്രീജേഷ് വീട്ടുപറമ്പിൽ നിർത്തിയിട്ട ട്രാവലർ കാണാതായത്.
സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽനിന്ന്‌ ശ്രീജിത്ത് ലേലത്തിനെടുത്തതാണ് വാഹനം. മയ്യിൽ പോലീസ് ഇൻസ്‌പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനം കടത്തിക്കൊണ്ടുപോയ രണ്ടുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. നമ്പർ മാറ്റിയ ശേഷം തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച വാഹനം
മയ്യിൽ സ്റ്റേഷനിലെ എസ്.ഐ അബൂബക്കർ സിദ്ധീഖ്, സി.പി.ഒ ശ്രീജിത്ത്, കണ്ണൂർ അസിസ്റ്റൻ്റ് കമ്മീഷണർ ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളായ ഷാജി, സ്നേഹേഷ് എന്നിവർ വാഹനം കണ്ടെത്തി മയ്യിൽ പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികൾ റിമാൻഡിലാണ്. അവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് ദേവർ കോവിൽ സ്വദേശിയും മെൽക്കോൺ ടൂറിസ്റ്റ് ബസ് നടത്തിപ്പുകാരനുമായ ആഷിഫ് ആണ് കേസിലെ മുഖ്യപ്രതി. ചേനായി ഭാഗത്ത് ഈ വാഹനം രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. പോലീസ് നിരീക്ഷണം മനസ്സിലാക്കിയവർ വാഹനം ചേനായിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.ഒന്നാം പ്രതി ആഷിഫ് അബ്ദുൾ ബഷീറിൻ്റെ കുറ്റ്യാടി ദേവർ കോവിലുള്ള വീട്ടിൽ നിന്നും വാനിൻ്റെ പൊളിച്ചുമാറ്റിയ ഇഗ്നീഷ്യൻ ലോക്കും അനുബന്ധ ഭാഗങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.
വാഹനം കണ്ടെത്തിയ അന്വേഷണ സംഘം 

 ഒന്നാംപ്രതി ആഷിഫ് അബ്ദുൽ ബഷീർ 



അനുബന്ധ വാർത്ത :
ന്യൂസ് ഓഫ് കേരളം, കണ്ണൂർ.
29 സെപ്റ്റംബർ 2023.

കണ്ണൂർ: ട്രാവലർ മോഷണം നടത്തിയ പ്രതികളെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി ദേവർകോവിൽ ആഷിഫ് അബ്ദുൾ ബഷീർ (30), തൊട്ടിൽപ്പാലം കാവിലും പാറ ചുണ്ടമ്മൽ ഹൗസിൽ സുബൈർ (35) എന്നിവരെയാണ് മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. നാറാത്ത് സ്വദേശി ശ്രിജേഷിൻ്റെ കെ എൽ 43 ജെ 2300 നമ്പർ ട്രാവലർ നാറാത്ത്‌ വാച്ചാപ്പുറം എന്ന സ്ഥലത്ത്‌ വെച്ച് മോഷണം പോയത്. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറ പരിശോധിച്ചും നടത്തിയ ശാസ്ത്രിയ അന്വേഷണത്തിലാണ് പ്രതികളാണ് കൃത്യം നടത്തിയത് എന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം പ്രതികളായ ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റ സമ്മതം നടത്തുകയും പിന്നീട് വ്യാഴാഴ്ച വൈകുന്നേരം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കണ്ണൂർ സിറ്റി അസിസ്റ്റൻ്റ് കമ്മിഷണർ ടി.കെ രത്നകുമാറിന്റെ മേൽ നോട്ടത്തിൽ മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷ്‌, എസ്ഐമാരായ അബൂബക്കർ സിദ്ദിഖ്, അബ്ദുൽറഹ്‌മാൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജി, സ്നേഹേഷ്, സിപിഓമാരായ വിനിത്, സഹജ, പ്രതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
 - അബൂബക്കർ പുറത്തീൽ.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW


Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.