എം.ഡി.എം.എയുമായി യുവാക്കൾ തലശ്ശേരിയിൽ പോലീസ് പിടിയിൽ. 22
കണ്ണൂർ : നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ തലശ്ശേരി പോലീസ് പിടികൂടി. കുറ്റ്യാടി സ്വദേശികളായ മരുതോങ്കര നബീൽ പി.എം (34), കുറ്റ്യാടി അടുക്കത്ത് അനൂപ് ടി.കെ (38) എന്നിവരാണ് പിടിയിലായത്. തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരുവങ്ങാട് സെയ്താർ പള്ളി എന്ന സ്ഥലത്ത് വെച്ച് എസ്.ഐ സജേഷ് സി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. ഇവരുടെ കൈവശം നിന്നും 85.005 ഗ്രാം പോലീസ് കണ്ടെടുത്തു. കാറിലെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ബാംഗ്ലൂരിൽ നിന്നുമാണ് വിൽപ്പനക്കയി എം.ഡി.എം.എ കടത്തികൊണ്ട് വരുന്നത്. ഇവരുടെ മയക്കുമരുന്ന് ഉറവിടത്തെ കുറിച്ചും ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. തുടർന്ന് ഇവർ സഞ്ചരിച്ചു വന്ന കാർ കസ്റ്റഡിയിൽ എടുക്കുകയും എൻഡിപിഎസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജേഷ് സി ജോസ്, എ എസ് ഐ രാജീവൻ, സിപിഒ മാരായ നസീൽ, ശ്യാമേഷ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Comments