എസ്.എസ്.എൽ.സി പ്ലസ് ടു പരാജയപ്പെട്ടവർക്കായി കേരളാ പോലീസിന്റെ ഹോപ്പ് പദ്ധതിയിലൂടെ സൗജന്യ പരിശീലനം. 22
കൽപ്പറ്റ: എസ്.എസ്.എൽ.സി പ്ലസ് 2 പരാജയപ്പെട്ടവർക്കായി സൗജന്യ പരിശീലനം നൽകുന്നു. കേരളാ പോലീസിന്റെ ഹോപ്പ് പദ്ധതിയുടെ ഭാഗമായാണ് പ്ലസ് ടു, പത്താം ക്ലാസ്സ് കഴിഞ്ഞ് തുടർവിദ്യാഭ്യാസത്തിന് യോഗ്യത ലഭിക്കാത്ത കുട്ടികൾക്കായാണ് സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലയിൽ ബത്തേരി, മാനന്തവാടി. കൽപ്പറ്റ, മേപ്പാടി എന്നീ നാല് കേന്ദ്രങ്ങളിലായാണ് പരിശീലനം നൽകുന്നത്. പ്ലസ് ടു സേ പരീക്ഷയിൽ തോറ്റ കുട്ടികളിൽ വീണ്ടും പരിക്ഷ എഴുതാൻ അപേക്ഷിച്ചവർക്കാണ് പരിശീലനം നൽകുന്നത്. പ്ലസ് ടു പരീക്ഷ എഴുതാനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 26 ആണ്. പത്താം ക്ലാസ്സിൽ തുടർ പഠനത്തിന് യോഗ്യത ലഭിക്കാത്തവർക്കും ഈ പദ്ധതി പ്രകാരം പരിശീലനം നൽകുന്നു.
പരിശീലനത്തിന് തൽപ്പര്യപ്പെടുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക: 8330050223

Comments