കവികളുടെ ഹൃദയമുള്ള ഭരണാധികാരികളാണ് നാടിന് ആവശ്യം : ഡോ. എം പി അബ്ദുൽ സമദ് സമദാനി എം പി. 23
കണ്ണൂർ : കവികളുടെ ഹൃദയമുള്ള ഭരണാധികാരികളാണ് നാടിന് ആവശ്യമെന്ന് ഡോ. എം പി അബ്ദുൽ സമദ് സമദാനി എം പി അഭിപ്രായപ്പെട്ടു. കണ്ണൂർ കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രങ്ങൾ നിർമ്മിക്കപ്പെടുന്നത് കവി ഹൃദയങ്ങളിലും അത് തകരുന്നത് രാഷ്ട്രീയക്കാരുടെ കൈകളിലുമാണ് എന്ന് പറയാറുണ്ട്. അപരന്റെ ഇഷ്ടം എന്റെ ഇഷ്ടമാകുന്നിടത്ത് യുദ്ധമുണ്ടാകില്ല. ലോകം മുഴുവൻ അമ്മമാരുടെയും കുട്ടികളുടെയും കൂട്ടവിലാപമാണ്. സമാധാനമില്ലാത്തിടത്ത് ഒരു പക്ഷി പോലും കൂട് കൂട്ടില്ല. എല്ലാം മറന്ന് മനുഷ്യത്വം മാത്രം ഓർക്കുക' എന്ന ഐൻസ്റ്റയിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യർക്ക് കൂടിയിരിക്കാൻ ഉള്ളതാണ്.
കേരളത്തിന് മുഴുവൻ മാതൃകയായ നടപടിയാണ് കണ്ണൂർ കോൺപറേഷൻ നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.


Comments