വിദേശ മദ്യവും ബിയറുമായി മദ്ധ്യ വയസ്കൻ എക്സൈസ് പിടിയിൽ. 24
കണ്ണൂർ : തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ചെക്കിക്കുളം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ 3.5 ലിറ്റർ വിദേശ മദ്യവും 3.9 ലിറ്റർ ബിയറും കൈവശം വെച്ച് സൂക്ഷിച്ച കുറ്റത്തിന് പള്ളിമുക്ക് സ്വദേശി വി. മുരളിധരനെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു. എക്‌സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി,കലേഷ് എം,ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

Comments