മാനസിക ആരോഗ്യ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടന്നു.
കണ്ണൂർ സിറ്റി: സ്പോർട്സ് കരാട്ടെ കെന്യു റിയു അക്കാദമി മാനസിക, ആരോഗ്യ, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.സിറ്റി കെന്യു റിയു കരാട്ടെ അക്കാദമി സെൻ്ററിൽ നടന്ന പരിപാടി കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആർ പി വിനോദ് ഉദ്ഘാടനം ചെയ്തു, കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ് ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് ജേതാവും, വിമുക്തി മിഷൻ, എക്സൈസ് ഓഫീസറുമായ സമീർ ധർമ്മടം മുഖ്യ പ്രഭാഷണം നടത്തി, കരാട്ടെ അക്കാദമി ചീഫ് ഇൻസ്‌ട്രെക്ടർ റെൻഷി നൗഫൽ ഗുരുക്കൾ സ്വാഗതവും സെൻപായ് ഫാത്തിമത്തുൽ ജസ്മയിൻ നന്ദിയും പറഞ്ഞു കരാട്ടെ അക്കാദമി സെക്രട്ടറി കെ കെ ഷറഫുദ്ധീൻ, കണ്ണൂർ സിറ്റി ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ കൺവീനർ കെ നിസ്സാമുദ്ധീൻ, കരാട്ടെ അക്കാദമി എക്സികുട്ടീവ് മെമ്പർ
എം സി അബ്ദുൽ ഖല്ലാക്ക് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു, ബോധ വത്കരണ ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, കേരള സർക്കാറിൻ്റെ ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് ലഭിച്ച സമീർ ധർമടത്തിനെ നൗഫൽ ഗുരുക്കൾ ഉപഹാരം നല്കി ആദരിക്കുകയും ചെയ്തു.



Comments