അംഗപരിമിതയായ വയോധികയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍. 24
കൊല്ലം : അംഗപരിമിതയായ വയോധികയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിലായി. ഓയൂര്‍, മീയന, റാഷിന മന്‍സിലില്‍ അഷറഫ് മകന്‍ റാഷിദ് (33) ആണ് കൊട്ടിയം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മീന്‍ കച്ചവടക്കാരനായ പ്രതി കച്ചവടത്തിനുപയോഗിക്കുന്ന പെട്ടി ഓട്ടോയുമായി കൊട്ടിയം ജംഗ്ഷനില്‍ എത്തിയ സമയം കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന വയോധികയെ കാണാന്‍ ഇടയായി. ഇവരുടെ അടുത്തെത്തിയ പ്രതി ലൈഗികാതിക്രമം നടത്തുകയും പ്രതിരോധിച്ച വയോധികയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ വയോധികയെ എടുത്തുകൊണ്ട് പോകുകയും ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്തു. സിത്താര ജംഗ്ഷന് സമീപത്ത് ചോരയെലിപ്പിച്ച് കിടക്കുന്ന വയോധികയെ നാട്ടുകാരാണ് കണ്ടെത്തുന്നത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഇവരെ മകളെത്തി കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസറ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടുന്നത്. ചാത്തന്നൂര്‍ എ.സി.പി ഗോപകുമാമാറിന്‍റെ നിര്‍ദ്ദേശാനുസരണം കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ നിതിന്‍ നളന്‍, റെനോക്സ്, എസ്.സി.പി.ഒ സജു, സീനു, ഷെമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments