കുതിക്കുന്നു സ്വര്‍ണം; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്. 25
കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരിക്കുകയാണ് സ്വര്‍ണം. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയരുകയാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 45,320 രൂപയായി. ഗ്രാമിന് 5665 രൂപയുമാണ് വില വരുന്നത്. 3300 രൂപയാണ് ഈ മാസം മാത്രം ഒരു പവന്മേലുണ്ടായിരിക്കുന്ന വര്‍ധന.

Comments