പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്തതും വീടുകളില്‍ നിര്‍ത്തിയിട്ടതുമായ ആഢംബര ബൈക്കുകള്‍ മോഷണം നടത്തുന്ന സംഘത്തെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. 26




പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്തതും വീടുകളില്‍ നിര്‍ത്തിയിട്ടതുമായ വിലകൂടിയ ബൈക്കുകള്‍ നോട്ടമിട്ട് രാത്രികാലങ്ങളിൽ മോഷണം നടത്തിയിരുന്ന ചെര്‍പ്പുളശ്ശേരി ചലവറ സ്വദേശി കൊട്ടുതൊടി മുഹമ്മദ് ബിലാല്‍ (23), താനാളൂര്‍ വട്ടത്താനി സ്വദേശി കൊല്ലടത്ത് മുഹമ്മദ് ഫസലു (23), കോട്ടയം അറനൂറ്റിമംഗലം സ്വദേശി പാറശ്ശേരി അനന്തു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനിടെ പെരിന്തല്‍മണ്ണ ടൗണിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും നിര്‍ത്തിയിട്ട വിലകൂടിയ ബൈക്കുകള്‍ രാത്രികളില്‍ മോഷണം പോകുന്നതായി കേസുകള്‍ റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിക്കുന്നത്. അന്വേഷണത്തിനിടയില്‍ ജില്ലയില്‍ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ ബൈക്കുകള്‍ മോഷണം പോയതായും മോഷണ ബൈക്കുകളില്‍ വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വച്ചും രൂപഘടനയില്‍ മാറ്റംവരുത്തിയും കറങ്ങിനടന്ന് രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുകയും പണം കൊടുക്കാതെ പോവുകയും ചെയ്തതായി പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്ന് പരാതികളും വന്നിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ടൗണില്‍ രാത്രി പ്രത്യേക പട്രോളിംഗ് ഏര്‍പ്പെടുത്തുകയും ബൈക്കില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വന്ന പ്രതികളെ പോലീസ് സംഘം പിടികൂടുകയുമായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും മോഷണം നടത്തിയ ബൈക്കുകളില്‍ കറങ്ങിനടന്ന് ക്ഷേത്രങ്ങളിലും റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള പള്ളികളുടേയും മറ്റും ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയതായും വ്യക്തമായിട്ടുണ്ട്. കോഴിക്കോട് , പാലക്കാട് , കോങ്ങാട്, കോട്ടക്കല്‍, വളാഞ്ചേരി, പെരിന്തല്‍മണ്ണ, താനൂര്‍, പൊന്നാനി, എന്നിവിടങ്ങളില്‍ നിന്നായി വില കൂടിയ പതിനഞ്ചോളം ബൈക്കുകള്‍ പ്രതികള്‍ മോഷ്ടിച്ചിട്ടുണ്ട്. മോഷണം നടത്തിയ ബൈക്കുമായി കോയമ്പത്തൂരിലേക്ക് കടത്തുകയാണ് പതിവ്. മുഹമ്മദ് ബിലാലിന്റെ പേരില്‍ തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഇരുപത്തഞ്ചിലധികം മോഷണക്കേസുകള്‍ നിലവിലുണ്ട്. മുഹമ്മദ് ഫസലു തൃശ്ശൂരില്‍ ഒരു ബൈക്ക് മോഷണക്കേസും അനന്തു കോട്ടയത്ത് ലഹരിക്കേസിലും പ്രതിയാണ്‌. 
പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ പ്രേംജിത്ത്, എസ്.ഐഷിജോ.സി.തങ്കച്ചന്‍, അഡീഷണല്‍ എസ്.ഐ. സെബാസ്റ്റ്യന്‍ രാജേഷ്, ഗിരീഷ് ഓട്ടുപാറ, ഷജീര്‍, മിഥുന്‍, എന്നിവരും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡുമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്‌.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.