വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി.




വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി. 75 ഗ്രാമം എംഡി എം എയുമായാണ് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസ് സാഹസികമായി പിടികൂടിയത്. റാമി ഇസുൽ ദിൻ ആദം അബ്ദുല്ല എന്ന സുഡാൻ സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്.  
ഈ മാസം എട്ടിന് ജില്ലാ ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇരവിപുരം പട്ടാണിതങ്ങൾ നഗർ നിവാസിയായ ബാദുഷയെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമീപത്തു നിന്ന് 75 ഗ്രം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇതിനെത്തുടർന്ന് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫി ന്റെ നിർദ്ദേശ പ്രകാരം കൊല്ലം എസിപി പ്രദീപിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുണ്ടായി. സംഘത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് ഉറവിടം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റാമി പിടിയിലായത്.  മയക്കുമരുന്ന് വ്യാപാരത്തിന് ഇടനിലക്കാരിയായി പ്രവർത്തിച്ച ആഗ്നസ് എന്ന യുവതിയെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിനാലാണ് റാമിയെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.  ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണ് റാമി. വ്യാവസായിക അടിസ്ഥാനത്തിൽ മയക്കുമരുന്ന് ശേഖരിച്ച് ഇടനിലക്കാർ വഴി മറ്റു സംസ്ഥാനങ്ങളിൽ എത്തിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.  
കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഡിബിൻ, അശോക് കുമാർ, എസ്.സി.പി.ഒ സുമേഷ്, സിപിഒ മാരായ അനു, ബുഷ്‌റ മോൾ രമേശ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.




• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.