കേരളത്തിലേക്ക് കടത്തിയ 13.528 കിലോഗ്രാം കഞ്ചാവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മൂന്നു ഒഡീഷ സ്വദേശികൾ പിടിയിൽ. 20
പാലക്കാട് : പാലക്കാട് ടൗൺ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 13.528 കിലോഗ്രാം കഞ്ചാവ് പിടികൂടി. ട്രെയിൻ മാർഗ്ഗം അന്യസംസ്ഥാന തൊഴിലാളികൾ നടത്തുന്ന ലഹരി കടത്ത് തടയുന്നതിന് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവും പ്രതികളും ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയിൽ 81 കിലോഗ്രാം കഞ്ചാവുമായി 6 അന്യ സംസ്ഥാന തൊഴിലാളികൾ പാലക്കാട് പോലീസിൻ്റെ പിടിയിലായിരുന്നു.
ഒഡിഷ ഖജപറ്റി കീർത്തിങ്ങി ശശികന്ത് ബിർ (22), ഒഡിഷ ഖജപറ്റി ബഡാങ്ങി ഗാന്ധി നഗർ നരേന്ദ്ര മാലി (25), ഒഡിഷ ഖജപറ്റി ബഡാങ്ങി ഗാന്ധി നഗർ സുബ്‌ൻ മാലി (24) എന്നിവരാണ് കഞ്ചാവുമായി പോലീസ് പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളായ പ്രതികൾ കേരളത്തിലേക്ക് എത്തിച്ച കഞ്ചാവിൻ്റെ ഉറവിടത്തെക്കുറിച്ചും ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി സുന്ദരൻ സി, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഷാജു. ഒ. ജി യുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പോലീസും സബ്ബ്ഇൻസ്പെക്ടർമാരായ എച്ച്.ഹർഷാദ്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടികൂടിയത്.

Comments