സ്ട്രൈക്കിംഗ് ഫോർസ് കൺട്രോൾ ഡ്യൂട്ടിക്കിടെ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ തളിപ്പറമ്പ് എക്സൈസ് പിടിയിൽ. 20
കണ്ണൂർ : സ്ട്രൈക്കിംഗ് ഫോർസ് കൺട്രോൾ ഡ്യൂട്ടിക്കിടെ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ തളിപ്പറമ്പ് എക്സൈസ് പിടിയിൽ. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവും അഷറഫ് മലപ്പട്ടത്തിന്റേയും നേതൃത്വത്തിൽ ചൊർക്കള, കുറുമാത്തൂർ, കൂനം പൂമംഗലം, ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറുമാത്തൂർ - കൂനം റോഡിൽ വെച്ച് കഞ്ചാവുമായി നവാബ് ഖാൻ (25), ലാൽ ബഹദൂർ ഗെമിരി (26) എന്നിവരെ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് എൻ.ഡി.പി.എസ് ആക്ട് പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. ഇവരിൽ നിന്ന് 42 ഗ്രാം കഞ്ചാവ് കണ്ടെടുത്തു എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനീത്, സുരജ് എന്നിവർ കൂടി ഉണ്ടായിരുന്നു.
- ന്യൂസ് ഓഫ് കേരളം.

Comments